Product Description
Together – Razi Rozario Painting
BUY Option available @ Website.
Change your Gifting IDEAS into Paintings, which will help a lot of Artists to Live a Better Life.
കല സമൂഹത്തിലേക്ക് കൊണ്ടുവരുവാനുള്ള ഏറ്റവും നല്ല മാർഗം പെയിന്റിംഗ് വാങ്ങുന്ന ശീലം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് എന്നെനിക്കു തോന്നി. എന്നാൽ ഒറിജിനൽ പെയിന്റിങ്ങുകൾ ചെറിയ വിലയ്ക്ക് വിൽക്കുക ബുദ്ധിമുട്ടായതുമൂലം ചിത്രങ്ങളുടെ പ്രിന്റുകൾ ഫ്രെയിം ചെയ്തു വില്പനയ്ക്ക് ഇറക്കി. ജനങ്ങൾ അത് വേഗത്തിൽ സ്വീകരിച്ചു. കല്യാണങ്ങൾക്കും വീടുതാമസങ്ങൾക്കും ഗിഫ്റ്റ് നൽകാനായി അത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
ഒരിക്കൽ ഒരാൾ പറഞ്ഞു.
“ഞാൻ ഇരുപത്തഞ്ചു വർഷമായി നിലവിളക്കും പാത്രങ്ങളും ഗിഫ്റ്റ് നൽകുന്നു.എന്നാൽ ഒരു പെയിന്റിംഗ് നൽകിയപ്പോഴാണ്, തിരികെ, സന്തോഷം നിറഞ്ഞ ഫോൺകോൾ ആദ്യമായി ലഭിച്ചത്.
ഷോപ്പിംഗ് ഫെസ്റ്റിവലുകളിലൂടെയാണ് പ്രിന്റുകൾ കൂടുതലും വിറ്റിരുന്നത്. ഒർജിനലുമായി, കണ്ടാൽ മാറിപ്പോകുന്ന തരത്തിൽ, സാമ്യമുള്ളതായിരുന്നു പ്രിന്റുകൾ. ഒരു ഒറിജിനലും അതിന്റെ പ്രിന്റും ഒരുപോലെ ഫ്രെയിം ചെയ്തുവച്ച് “ഇതിൽ ഏതാ പ്രിന്റ് എന്നു പറയാമോ?” എന്ന് കസ്റ്റമേഴ്സിനോട് ചോദിക്കുക എന്റെയൊരു ഹോബിയായിരുന്നു. അങ്ങനെ ഒരിക്കൽ ഒരാൾ 450 രൂപ മുടക്കി പ്രിന്റു വാങ്ങിപ്പോയി. പിന്നീടാണ് എനിക്ക് മനസ്സിലായത് പ്രിന്റിനു പകരം 15000 രൂപ വില വരുന്ന ഒറിജിനലായിരുന്നു ഞാൻ പായ്ക്ക് ചെയ്തു കൊടുത്തത്.
ബാങ്കുകളും പല ബിസിനസ്സ് സ്ഥാപനങ്ങളും അവരുടെ കസ്റ്റമേഴ്സിനു മെമന്റോ നൽകാൻ മുന്നൂറും ആഞ്ഞൂറും വീതം പ്രിന്റുകൾ വാങ്ങാൻ തുടങ്ങി.
ഗിഫ്റ്റ് ഷോപ്പുകളും ഇന്റീരിയർ ഷോപ്പുകളും തുണിക്കടകളും വരെ പെയിന്റിങ്സിന്റെ വിൽപന കേന്ദ്രങ്ങളായി.
Gift – Memento Paintings With Frame
The mentioned paiting is available in printed and framed gift packets.
The price is mentioned below as per frame sizes.
10×7 inches Rs.300/-
14×10 images Rs.600/-
22×14 images Rs.1200/-
25×15 inches Rs.1500/-
24×18 inches Rs.3240/-
30×20 inches Rs.4500/-
36×24 inches Rs.6480/-
48×24 inches Rs.8640/-
www.razirozario.com